Monday, December 5, 2022

HomeNewsIndiaകടല്‍ക്കൊല കേസ്: ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും നഷ്ടപരിഹാര വിഹിതത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസ്: ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും നഷ്ടപരിഹാര വിഹിതത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി

spot_img
spot_img

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്‍റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ സുപ്രിംകോടതിയുടെ സുപ്രധാന നിര്‍ദേശം. ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

മത്സ്യതൊഴിലാളികള്‍ക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.

ഇറ്റലി നല്‍കിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയില്‍ നിന്ന് തങ്ങള്‍ക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി.

ഇറ്റലി സര്‍ക്കാര്‍ 10 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയുമാണ് നല്‍കിയത്.ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ 2012 ഫെബ്രുവരി 15-നാണ് എന്‍റിക്ക ലെക്സി കപ്പലില്‍നിന്ന് വെടിവയ്പുണ്ടായത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments