Friday, June 13, 2025

HomeNewsIndiaദീപാവലി സമ്മാനമായി ജീവനക്കാർക്ക് ബുള്ളറ്റ് സമ്മാനിച്ച് തമിഴ്നാട്ടിലെ തോട്ടമുടമ.

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ബുള്ളറ്റ് സമ്മാനിച്ച് തമിഴ്നാട്ടിലെ തോട്ടമുടമ.

spot_img
spot_img

നവരാത്രി ആഘോഷങ്ങൾ സമാപിച്ചെങ്കിലും നിലവിൽ ദീപാവലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. അതുകൊണ്ടു തന്നെ ഇതിനോടനുബന്ധിച്ച് ജോലിസ്ഥലത്ത് അടക്കം പല ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകി വരാറുണ്ട്. പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ദീപാവലി ബോണസും ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഇത് പണമായോ ഗിഫ്റ്റ് വൗച്ചറുകളായോ ആണ് ജീവനക്കാരുടെ കയ്യിൽ എത്തുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ജീവനക്കാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബോണസ് സമ്മാനിച്ച് വാർത്തകളിൽ ഇടം പിടിക്കുകയാണ് തമിഴ്നാട്ടിൽ നിന്നൊരു ടീ എസ്റ്റേറ്റ് കമ്പനി ഉടമ.

ജീവനക്കാർക്ക് ദീപാവലി ബോണസായി റോയൽ എൻഫീൽഡ് ബൈക്കുകൾ ആണ് സമ്മാനിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ കോത്തഗിരി നഗരത്തിൽ ആണ് ഈ തേയിലത്തോട്ടം സ്ഥിതിചെയ്യുന്നത്. തിരുപ്പൂരിലെ വനാജിപാളയം സ്വദേശിയായ പി ശിവകുമാർ എന്നയാളാണ് ഉടമ. അദ്ദേഹത്തിന് 190 ഏക്കർ തേയിലത്തോട്ടത്തിന് പുറമേ പച്ചക്കറി, പൂന്തോട്ടവും സ്വന്തമായി ഉണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഏകദേശം 627 ജീവനക്കാർ അദ്ദേഹത്തിന് കീഴിൽ ഈ ടീ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നുണ്ട്.

നേരത്തെ തന്റെ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ദീപാവലി ദിനത്തിൽ കുമാർ വീട്ടുപകരണങ്ങളും ക്യാഷ് ബോണസും സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഈ വർഷം അവരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള ബൈക്കുകൾ ജീവനക്കാർക്ക് നൽകാൻ കാരണം. കമ്പനിയിലെ മാനേജർ, സൂപ്പർവൈസർ, സ്റ്റോർകീപ്പർ, കാഷ്യർ, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർമാർ എന്നിവരുൾപ്പെടെയുള്ള 15 ഓളം ജീവനക്കാർക്കാണ് അദ്ദേഹം ബൈക്ക് സമ്മാനിച്ചത്.

അതേസമയം തന്റെ തേയിലത്തോട്ടത്തിന്റെ വളർച്ചയ്ക്ക് ജീവനക്കാർ എങ്ങനെയാണ് സംഭാവന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നേരത്തെ ഇവർക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നൽകിയതിനാൽ ആണ് ഇത്തവണ തൊഴിലാളികൾക്ക് ബൈക്കുകൾ നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമേ കുറച്ച് തൊഴിലാളികൾക്ക് എൽസിഡി ടിവികളും ഉത്സവ സീസണിന് മുന്നോടിയായി 18 ശതമാനം ബോണസും നൽകി എന്നും കുമാർ കൂട്ടിച്ചേർത്തു.

മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ മക്കൾക്കായി എസ്റ്റേറ്റിന് സമീപമുള്ള ഒരു പ്രൈമറി സ്‌കൂളിൽ രണ്ട് അധ്യാപകരെയും ഇദ്ദേഹം നിയമിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്‌കൂളിൽ നിലവിൽ 320 കുട്ടികളും പഠിക്കുന്നുണ്ട്. അതിൽ 80 പേർ എസ്റ്റേറ്റിൽ നിന്നുള്ള ജീവനക്കാരുടെ കുട്ടികളാണ്. കൂടാതെ തൊഴിലാളികൾക്ക് സൗജന്യമായി മരുന്നുകൾ ലഭിക്കുന്ന ഫാർമസിയും ശിവകുമാർ നടത്തുന്നുണ്ട്. അതേസമയം തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്ക് പുതുതായി വാങ്ങിയ ബൈക്കുകൾ സമ്മാനിക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എസ്റ്റേറ്റ് ഉടമ ജീവനക്കാർക്ക് ബൈക്കുകൾ നൽകുന്നതും വീഡിയോയിൽ കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments