Friday, April 19, 2024

HomeNewsIndiaഗുജറാത്തില്‍ ബിജെപി തുടരും; കോണ്‍ഗ്രസിന് സീറ്റ് കുറയും, ആം ആദ്മി തരംഗമില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഗുജറാത്തില്‍ ബിജെപി തുടരും; കോണ്‍ഗ്രസിന് സീറ്റ് കുറയും, ആം ആദ്മി തരംഗമില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

spot_img
spot_img

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇക്കുറിയും ഭരണകക്ഷിയായ ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

കോണ്‍ഗ്രസ് രണ്ടാമതെത്തുമെന്ന് പ്രവചിക്കുന്ന ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് മൂന്നാമതെത്താനേ സാധിക്കൂവെന്നാണ് പ്രവചിക്കുന്നത്. കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയാണ്. ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

ഗുജറാത്തിലെ 182 നിയമസഭ സീറ്റില്‍ 117-140 സീറ്റ് വരെ നേടി ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ന്യൂസ് എക്സ്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ പറയുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 34 മുതല്‍ 51 വരെ സീറ്റ് നേടും. എ.എ.പിക്ക് 6-13 സീറ്റ് മാത്രമേ നേടാനാകൂവെന്നും ന്യൂസ് എക്സ്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ പറയുന്നു.

റിപബ്ലിക് ടി.വി പി-മാര്‍ക്യു എക്സിറ്റ് പോള്‍ പ്രകാരം ബി.ജെ.പി (128-148), കോണ്‍ഗ്രസ്-എന്‍.സി.പി (30-42), ആം ആദ്മി (2-10) എന്നിങ്ങനെയാണ് ഫലം.

ടി.വി9 ഗുജറാത്തി എക്സിറ്റ് പോള്‍ പ്രകാരം ബി.ജെ.പി (125-130), കോണ്‍ഗ്രസ്-എന്‍.സി.പി (40-50, ആം ആദ്മി (3-5) എന്നിങ്ങനെയാണ് ഫലം.

68 നിയമസഭാ സീറ്റുകളുള്ള ഹിമാചലില്‍ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലം.

ഗുജറാത്ത് (എക്സിറ്റ് പോള്‍ )

ടിവി 9 – ബി.ജെ.പി (125-130), കോണ്‍ഗ്രസ് (40-50), എ.എ.പി (3-5)

ന്യൂസ് എക്സ്-ബി.ജെ.പി (117-140), കോണ്‍ഗ്രസ് (34-51), എ.എ.പി (6-13 )

റിപ്പബ്ളിക്- ബി.ജെ.പി (128-148), കോണ്‍ഗ്രസ് (30-42 ), എ.എ.പി (2-10 )

ജന്‍ കി ബാത്- ബി.ജെ.പി ( 117-140), കോണ്‍ഗ്രസ് (34-51), എ.എ.പി (6-13)

ഹിമാചല്‍ പ്രദേശ് (എക്സിറ്റ് പോള്‍ )

റിപ്പബ്ളിക് – ബി.ജെ.പി (34-39), കോണ്‍ഗ്രസ്(28-33) ആംആദ്മി (0-1)

ടൈംസ് നൗ-ബി.ജെ.പി (38), കോണ്‍ഗ്രസ്(28) ആംആദ്മി ( 0)

ന്യൂസ് എക്സ്-ബി.ജെ.പി (32-40), കോണ്‍ഗ്രസ് (27-34), എ.എ.പി (0 )

സീ ന്യൂസ്- ബി.ജെ.പി (35-40), കോണ്‍ഗ്രസ് (20-25), എ.എ.പി (0-3)

ഇന്ത്യ ടിവി- ബി.ജെ.പി (35-40), കോണ്‍ഗ്രസ് (26-31) എ.എ.പി (0)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments