ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലിവ് ഇന്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറെ കൊന്ന് 35 കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ പ്രതിയായ അഫ്താബ് പൂനെവാല ഡല്‍ഹി സാകേത് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
അപേക്ഷ ശനിയാഴ്ച പരിഗണിക്കും. പൊലീസ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
പ്രതി ഉപേക്ഷിച്ചതാണെന്ന് കരുതുന്ന, കാട്ടില്‍ നിന്ന് ലഭിച്ച എല്ലുകള്‍ ശ്രദ്ധ വാല്‍ക്കറുടെത് തന്നെയാണെന്ന് വ്യാഴാഴ്ച ഡി.എന്‍.എ ഫലം വന്നിരുന്നു. ശ്രദ്ധയുടെ പിതാവിന്റെ ഡി.എന്‍.എയുമായി എല്ലുകളിലെ ഡി.എന്‍.എ യോജിച്ചിരുന്നു. ഈ ഫലം പുറത്തു വന്നതോടെ കേസില്‍ പൊലീസിന് ശക്തമായ തെളിവുകള്‍ ലഭ്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഫ്താബ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.
മെയ് മാസത്തിലാണ് അഫ്താബ് പങ്കാളിയായ ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി സൗത് ഡല്‍ഹിയിലെ കാട്ടിലും മറ്റ് പലയിടത്തുമായി ഉപേക്ഷിച്ചത്. മാസങള്‍ക്ക് ശേഷം ശ്രദ്ധയുടെ വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയിലാണ് കൊലപാതകം വെളിച്ചത്തായത്. തുടര്‍ന്ന് നവംബറില്‍ അഫ്താബ് പൊലീസ് പിടിയിലായി.