Monday, October 7, 2024

HomeNewsIndiaഗര്‍ഭിണിയിൽ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ച്‌ ഭർത്താവ്: ലക്‌ഷ്യം വിവാഹ മോചനം

ഗര്‍ഭിണിയിൽ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ച്‌ ഭർത്താവ്: ലക്‌ഷ്യം വിവാഹ മോചനം

spot_img
spot_img

ആന്ധ്രാപ്രദേശ്: എച്ച്‌ഐവി ബാധിത രക്തം ഗര്‍ഭിണിയായ ഭാര്യയില്‍ കുത്തിവച്ച്‌ ഭർത്താവ്. ഭാര്യയെ ഒഴിവാക്കാനും വിവാഹമോചനം നേടുന്നതിനും യുവാവ് കണ്ടെത്തിയ മാര്‍ഗമായിരിന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശില്‍ ഭാര്യ നല്‍കിയ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചരണ്‍ എന്ന യുവാവാണ് ഭാര്യയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. തന്നെ വിവാഹമോചനം ചെയ്യാന്‍ ചരണ്‍ കാരണങ്ങള്‍ അന്വേഷിക്കുകയായിരുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. വ്യാജ ഡോക്ടറുടെ സഹായത്തോടെയാണ് രക്തം കുത്തിവച്ചതെന്നും യുവതി.

ഗര്‍ഭകാലത്ത് ആരോഗ്യം ഉറപ്പിക്കാന്‍ കുത്തിവയ്പ്പ് ആവശ്യമാണെന്ന് പറഞ്ഞാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതി പറയുന്നു. ആരോഗ്യ പരിശോധനയ്ക്കിടെ താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അവര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments