ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരനെന്ന് പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി.അബ്ദുള്‍ വഹാബ്. സംസ്ഥാന സര്‍ക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളില്‍ യാഥാര്‍ഥ്യമുണ്ടെന്നും വഹാബ് രാജ്യസഭയില്‍ പറഞ്ഞു.
വി. മുരളീധരനെതിരായ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം. കേരളത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരന്‍. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്.എന്നാല്‍ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതില്‍ വാസ്തവമുണ്ട്’, വഹാബ് പറഞ്ഞു.
കേന്ദ്രമന്ത്രി മുരളീധരനെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രമന്ത്രി മുരളീധരന്‍ ചെയ്യുന്നത്. നോട്ടു നിരോധന കാലത്ത് കേരളത്തില്‍ വന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.