Thursday, March 28, 2024

HomeNewsIndiaവാജ്‌പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി

വാജ്‌പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി

spot_img
spot_img

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകം സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ സദെയ്‌വ് അടലിലെത്തിയ രാഹുല്‍ വാജ്‌പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

വാജ്‌പേയിയുടെ സ്മാരകം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വാജ്‌പേയിയുടെ സ്മാരകത്തിലും രാഹുല്‍ എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments