Sunday, January 29, 2023

HomeNewsIndiaവാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ഉറങ്ങിപ്പോയത് അപകട കാരണം

വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ഉറങ്ങിപ്പോയത് അപകട കാരണം

spot_img
spot_img

ഡെറാഡൂണ്‍: ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു.

താരത്തെ പ്രവേശിപ്പിച്ച ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ആശിഷ് യാഗ്നിക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയിലാണ് പന്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. കാറില്‍ പന്ത് ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവിങ്ങിനിടെ മയങ്ങിപ്പോയതിനാലാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. തീപിടിച്ച കാറിന്‍റെ വിന്‍ഡ്സ്ക്രീന്‍ തകര്‍ത്ത് പന്ത് സ്വയം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പന്തിന്‍റെ നെറ്റിയില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റു. മുതുകിലും മുറിവുകളുണ്ട്. അതേസമയം, കാറില്‍ നിന്ന് ചാടിയതിനാല്‍ അദ്ദേഹത്തിന് കാര്യമായ പൊള്ളലേറ്റിട്ടില്ലെന്നാണ് സൂചന. പന്തിന്‍റെ ആരോഗ്യനില സംബന്ധിച്ച്‌ വിശദമായ പത്രക്കുറിപ്പ് പിന്നീട് പുറപ്പെടുവിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments