ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് പേര് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി രംഗത്തെത്തി.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് അപകടം നടന്നത്. ശിവാലയം എന്ന തെരുവിലാണ് സംഭവം. ചന്ദ്രബാബു നായിഡുവിന്റെ ”പബ്ലിസിറ്റി മാനിയ” യാണ് ദുരന്തത്തിന് കാരണമായതെന്നും ഉടന്‍ തന്നെ ചന്ദ്രബാബു പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു
അപകടത്തെ തുടര്‍ന്ന് യോഗം ഉടന്‍ തന്നെ നായിഡു റദ്ദാക്കിയിരുന്നു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘ഇദെമി ഖര്‍മ്മ മന രാഷ്ട്രനികി’ എന്ന ക്യാമ്ബെയ്നിന്റെ ഭാഗമായാണ് കണ്ടുകൂര്‍ പട്ടണത്തില്‍ പ്രതിപക്ഷ നേതാവായ നായിഡു യോഗത്തെ അഭിസംബോധന ചെയ്തിരുന്നത്.
നായിഡുവിന്റെ വാഹനവ്യൂഹം എത്തിയതോടെ പ്രദേശത്ത് തിരക്ക് കൂടുകയായിരുന്നു. തടിച്ചുകൂടിയ വലിയ ജനക്കൂട്ടം തങ്ങളുടെ നേതാവിനെ കാണാനായി മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ഇതെ തുടര്‍ന്നുണ്ടായ തിരക്കിനിടയില്‍പ്പെട്ട് ഒരു കമ്ബിവേലി പൊട്ടുകയും പലരും ഡ്രെയിനേജ് കനാലിലേക്ക് വീഴുകയുമായിരുന്നു.