ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറില്‍ ഭാരത് ജോഡോ യാത്ര സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം നടത്തുന്നതിനിടെ രാഹുല്‍ പലവട്ടം സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്നു എന്ന സിആര്‍പിഎഫ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബുള്ളറ്റ് പ്രൂഫ് കാറില്‍ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് എങ്ങനെ സാധിക്കും? ഇത് കാല്‍നട ജാഥയാണ്- രാഹുല്‍ പറഞ്ഞു.
അവരുടെ നേതാക്കള്‍ തുറന്ന ജീപ്പുകളില്‍ റോഡ്ഷോ നടത്തുമ്ബോള്‍, പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് കത്തുകളൊന്നും അയക്കാറില്ല. രാഹുല്‍ ഗാന്ധി സ്വന്തം സുരക്ഷ ലംഘിച്ചുവെന്ന് ആരോപിച്ച് അവര്‍ കേസ് കെട്ടിപ്പൊക്കുവാന്‍ ശ്രമിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.