Thursday, April 25, 2024

HomeNewsKeralaതിരുവനന്തപുരം ഇനി 'സിറ്റി ഒഫ് പീസ്'

തിരുവനന്തപുരം ഇനി ‘സിറ്റി ഒഫ് പീസ്’

spot_img
spot_img

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരില്‍ ബ്രാന്‍ഡ് ചെയ്യാനൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭരണകാര്യങ്ങളില്‍ പരിശീലനം നല്‍കുന്ന കിലയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

യുനെസ്കോയുടെ ‘ക്രിയേറ്റീവ് സിറ്റീസ് ‘എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. വികസനം, സഹകരണം, പൈതൃകം, സംസ്‌കാരം എന്നിവ ഇത്തരത്തില്‍ പരിപോഷിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

തലസ്ഥാന നഗരി, മതസൗഹാര്‍ദ്ദം, ഉയര്‍ന്ന ജനസംഖ്യ, അനുദിനം വികസനം എന്നിവ കണക്കിലെടുത്താണ് തിരുവനന്തപുരത്തെ സമാധാന നഗരമായിട്ട് ( സിറ്റി ഒഫ് പീസ്)​ വിലയിരുത്തുന്നത്.

കൊല്ലം ജില്ലയെ ജൈവ വൈവിദ്ധ്യ നഗരമായിട്ടാണ് കണക്കാക്കുന്നത്. ജൈവ വൈവിദ്ധ്യ സര്‍ക്ക്യൂട്ട് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രൂപ കല്പനകളുടെ നാടാണ് കൊച്ചി. മെട്രോ നഗരം, വ്യാപാര,വ്യവസായ കേന്ദ്രം,​ ഭൂമിക്ക് പൊന്നുവില, ഫ്ളാറ്റ് സമുച്ചയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പഠന നഗരമായിട്ടാണ് തൃശൂരിനെകണക്കാക്കുന്നത് .

വായനശാലകള്‍ ഏറ്റവും കൂടുതലുള്ള കോഴിക്കോട് സാഹിത്യനഗരമാണ്. നാടന്‍ കലാരൂപങ്ങളും കരകൗശല ഉല്പന്നങ്ങളും ഏറെയുള്ള കണ്ണൂരിനെ നാടന്‍ കലാ കരകൗശല നഗരമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments