Friday, January 21, 2022
spot_img
HomeNewsKeralaപി ടി യ്ക്ക് ഇനി അമ്മയ്ക്കൊപ്പം അന്ത്യവിശ്രമം; ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തു

പി ടി യ്ക്ക് ഇനി അമ്മയ്ക്കൊപ്പം അന്ത്യവിശ്രമം; ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തു

അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസ് എം എൽ എ യുടെ ചിതാഭസ്മം അന്ത്യാഭിലാഷം പോലെ ഇടുക്കി ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്തു. കെ പി സി സി വർക്കിംഗ് പ്രസി‍ഡന്‍റായിരുന്ന പി.ടി. തോമസിന്‍റെ ചിതാഭസ്മം നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് എറണാകുളത്തുനിന്ന് ജന്മനാട്ടിൽ എത്തിച്ചത്.

ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപതമാർഗനിർദേശവും പുറപ്പെടുവിച്ചിരുന്നു. ദേവാലയവും സെമിത്തേരിയും പുണ്യ ഇടങ്ങളാണ്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം, സഭയുടെ ഔദ്യോ​ഗിക കർമങ്ങളോടെയല്ല ഈ ചടങ്ങ് നടക്കുന്നതെങ്കിലും പ്രാർഥനാ പൂർണമായ നിശബ്ദത പുലർത്തണം. മുദ്രാവാക്യം വിളികൾ ഉണ്ടാവരുത്, മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. ഇതിനായി വികാരിയച്ചനും പാരീഷ് കൗൺസിലും മുൻകരുതലെടുക്കണമെന്നും വികാരി ജനറൽ പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞു .


ഒരാഴ്ചയോളം പാലാരിവട്ടത്തെ പി.ടി തോമസിന്റെ വസതിയിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഭാര്യ ഉമയിൽ നിന്ന് ഏറ്റുവാങ്ങി.


വൈകിട്ട് നാലരയോടെയാണ് ചിതാഭസ്മം പി ടി തോമസിന്‍റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലെ സെന്റ് ജോസഫ്സ് പളളിയിൽ എത്തിച്ചത്. പളളിയ്ക്ക് പുറത്തെ പന്തലിൽ ചിതാഭസ്മം ബന്ധുക്കൾ ഏറ്റുവാങ്ങി
ഇവിടെ 20 മിനിട്ടോളംപി.ടി തോമസിന്‍റെ ബന്ധുക്കളും സുഹുത്തുക്കളും നാട്ടുകാരുമായ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.

തുടർന്ന് തൊട്ടടുത്തുളള സെമിത്തേരിയിലേക്ക് ചിതാഭസ്മം കൊണ്ടുപോയി. അമ്മയേയും സഹോദരനെയും അടക്കം ചെയ്ത കല്ലറയിലേക്ക് പി.ടിയ തോമസിന്‍റെ ചിതാഭസ്മവും അടക്കി. ഭാര്യ ഉമയും മക്കളും കണ്ണീരോടെ യാത്രമൊഴി ചൊല്ലി. മക്കളായ വിഷ്ണുവും വിവേകും കല്ലറയിലേക്ക് ഒരു പിടി മണ്ണ് വാരിയിട്ടു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ കെ ബാബു, മാത്യു കുഴല്‍ നാടന്‍, ഡിസിസി പ്രസിഡന്റ് സിപി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം ഉപ്പുതോട്ടില്‍ പി.ടി സ്മൃതി സംഗമം നടന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments