Friday, April 19, 2024

HomeNewsKeralaഅന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.എം.മണി

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.എം.മണി

spot_img
spot_img

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം.

മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമര്‍ശം.

‘പി.ടി തോമസ് മരിച്ചു, മരിക്കുമ്ബോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല… മരിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച്‌ സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്. മരിച്ച്‌ കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും, ആരോടും പറയും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാകുമ്ബോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്ബോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യും’ എം.എം മണി പറഞ്ഞു.

മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടിയെന്നും അങ്ങനെയുള്ളയാളെ ഇപ്പോള്‍ പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും മണി കുറ്റപ്പെടുത്തി. എംഎം മണിയുടെ ഈ പരാമര്‍ശം വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്.

മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടിയെന്നും അങ്ങനെയുള്ളയാളെ ഇപ്പോള്‍ പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും മണി കുറ്റപ്പെടുത്തി.

എംഎം മണിയുടെ ഈ പരാമര്‍ശം വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്.

മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കൊണ്ടുവന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടിയെന്നും അങ്ങനെയുള്ളയാളെ ഇപ്പോള്‍ പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും മണി കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments