Friday, January 21, 2022
spot_img
HomeNewsKeralaമോറിസ് കോയിന്‍: 1200 കോടിയുടെ തട്ടിപ്പ് നടന്നതായി ഇഡി

മോറിസ് കോയിന്‍: 1200 കോടിയുടെ തട്ടിപ്പ് നടന്നതായി ഇഡി

കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.

നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിന്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കല്‍ നിഷാദിന്റെ അക്കൗണ്ടില്‍ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ലോങ്‌റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എംഡിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി.

നിഷാദ് നിര്‍മിക്കുമെന്നു പറഞ്ഞിരുന്ന സിനിമയില്‍ അഭിനയിക്കാനുള്ള അഡ്വാന്‍സ് ആയാണു പണം വാങ്ങിയത്. നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിലേക്ക് എത്തിയത്. നിഷാദിനെതിരെ ആരോപണങ്ങള്‍ ഉള്ള വിവരമൊന്നും അറിയില്ലെന്നും ഉണ്ണി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments