Monday, January 24, 2022
spot_img
HomeNewsKeralaഅവര്‍ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ് പോലീസ് തിരിഞ്ഞുനോക്കാത്തത്: അരുണ്‍ കുമാര്‍

അവര്‍ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ് പോലീസ് തിരിഞ്ഞുനോക്കാത്തത്: അരുണ്‍ കുമാര്‍

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച്‌ ആക്രമിക്കപ്പെട്ട ബിന്ദു അമ്മിണിക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.

ബിന്ദു അമ്മിണിക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണത്തില്‍ യാതൊരു നടപടിയും എടുക്കാത്ത കേരളാ പോലീസിനെ വിമര്‍ശിക്കുകയാണ് അരുണ്‍ കുമാര്‍. വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടും കുലസ്ത്രീ അല്ലാത്തതുകൊണ്ടുമാണ് ബിന്ദു അമ്മിണിക്ക് നേരെയുള്ള ആക്രമണങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അരുണ്‍ കുമാര്‍ ആരോപിച്ചു.

‘ബിന്ദു അമ്മിണിയ്ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാന്‍ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിന്‍്റെ പിറ്റേന്ന് നിയമം പാലിച്ച്‌ മല ചവിട്ടിയ വനിതയാണവര്‍. ആക്ഷന്‍ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന്‌അറിയാമോ.? അവര്‍ ബിന്ദു അമ്മിണിയായതുകൊണ്ടാണ്.
അവര്‍ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ്. അവര്‍ കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്. അവരെ തലതിരിഞ്ഞ നവോത്ഥാന കേരളം വീട്ടിന് പുറത്ത് നിര്‍ത്താന്‍ തീരുമാനിച്ചതുകൊണ്ടാണ്. ദൃഷ്ടിയില്‍ പെട്ടാല്‍ റേറ്റിംഗ് ഇടിയും എന്ന് ചിലര്‍ കരുതുന്നതു കൊണ്ടാണ്’, അരുണ്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം,ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ പോലീസ് കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments