Friday, April 19, 2024

HomeNewsKeralaശബരിമലയില്‍ തിരക്കേറുന്നു

ശബരിമലയില്‍ തിരക്കേറുന്നു

spot_img
spot_img

മകര വിളക്കിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ തീര്‍ഥാടകത്തിരക്കില്‍ ശബരിമല പാതകള്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശരണ വീഥികള്‍ ഉണര്‍ന്നു തുടങ്ങി .

ഇത്തവണ മണ്ഡലക്കാലത്തിന്റെ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ മകര വിളക്ക് തീര്‍ഥാടനത്തിനു നട തുറന്നതോടെ ഇളവുണ്ടായി. ഇതോടെയാണ് അയ്യപ്പന്മാരുടെ തിരക്ക് വലിയ രീതിയില്‍ വര്‍ധിച്ചത്. ലോക്ഡൗണ്‍ മൂലം കഴിഞ്ഞ വര്‍ഷം ശബരിമല ദര്‍ശനത്തിന് ഏറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വാഹനങ്ങളിലും നടന്നും അയ്യപ്പ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്കാണ് പ്രകടമാകുന്നത്. റാന്നി വഴി എരുമേലിക്ക് വന്‍തോതില്‍ അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. എരുമേലിയില്‍ നിന്ന് കരിമല വഴിയുള്ള വന പാതയിലൂടെയാണ് തീര്‍ഥാടകര്‍ അധികവും പമ്ബയ്ക്കു പോകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments