Wednesday, January 19, 2022
spot_img
HomeNewsKeralaഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു.

ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ദിലീപിന്റെ സഹോദരന്‍ ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തുതാ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലില്‍ അടക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ദിലീപ് കേസില്‍ ഒന്നാം പ്രതിയാണ്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എ.വി. ജോര്‍ജ്, കെ.എസ്. സുദര്‍ശന്‍, എം.ജെ. സോജന്‍, ബൈജു കെ. പൗലോസ് എന്നിവര്‍ക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭര്‍ത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

സുദര്‍ശന്റെ കൈവെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമര്‍ശങ്ങള്‍. വധഭീഷണി മുഴക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments