Wednesday, January 19, 2022
spot_img
HomeNewsKeralaസാമ്പത്തിക ബാധ്യത; പ്രവാസി ദത്തെടുത്ത മകനേയും ഭാര്യയേയും കൊലപ്പെടുത്തി

സാമ്പത്തിക ബാധ്യത; പ്രവാസി ദത്തെടുത്ത മകനേയും ഭാര്യയേയും കൊലപ്പെടുത്തി

കോന്നി: ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി സക്കറിയ (52), ഭാര്യ റീന (45), മകന്‍ റയാന്‍ (7) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം സോണി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2 ദിവസമായി വീട്ടുകാരെ പുറത്തു കാണാത്തതിനാല്‍ ബന്ധുക്കള്‍ ഇന്നലെ രാവിലെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് റീനയും റയാനും കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്നതു കണ്ടത്. പൊലീസ് എത്തി വീടിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ സോണിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മക്കളില്ലാതിരുന്ന ഇവര്‍ റയാനെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.

പൊലീസ് പറയുന്നത്: കുവൈത്തില്‍നിന്ന് അടുത്ത സമയത്താണ് സോണി നാട്ടിലെത്തിയത്. അവിടെ വച്ചുണ്ടായ അപകടവും സാമ്പത്തിക ബാധ്യതയും മൂലം കടുത്ത വിഷമത്തിലായിരുന്നു. വിഷാദ രോഗത്തിനു ചികിത്സയും തേടിയിരുന്നു. കുറച്ചു നാളുകളായി ബന്ധുക്കളുമായി കാര്യമായ സഹകരണമില്ലായിരുന്നു. വെള്ളിയാഴ്ചയാണ് അവസാനമായി ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. വീട്ടിലെ ജോലിക്കാരിയോട് ഇനിമുതല്‍ വരേണ്ടെന്നും പറഞ്ഞിരുന്നു.

റീനയുടെ കഴുത്തിലും റയാന്റെ കഴുത്തിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. കത്തിയോ മറ്റോ ഉപയോഗിച്ചുള്ള മുറിവാണെന്നു കരുതുന്നു. അതേസമയം, ആയുധം കണ്ടെത്താനായിട്ടില്ല. റീനയുടെയും റയാന്റെയും മൃതദേഹത്തിന് 2 ദിവസത്തെയും സോണിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെയും പഴക്കമാണുള്ളത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments