Thursday, April 25, 2024

HomeNewsKeralaകള്ളുഷാപ്പിനടുത്ത് വീടുവച്ച ശേഷം സ്വകാര്യതാ വാദം ഉന്നയിക്കരുത്; വീട്ടമ്മയുടെ ഹര്‍ജി തള്ളി

കള്ളുഷാപ്പിനടുത്ത് വീടുവച്ച ശേഷം സ്വകാര്യതാ വാദം ഉന്നയിക്കരുത്; വീട്ടമ്മയുടെ ഹര്‍ജി തള്ളി

spot_img
spot_img

കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നു എന്നു വാദിക്കാനാവില്ലെന്ന് ഹൈക്കോടതി. വൈക്കം റേഞ്ചിലുള്ള കള്ളുഷാപ്പിനെതിരെ സമീപവാസിയായ വീട്ടമ്മ നല്‍കിയ ഹര്‍ജിയില്‍ ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഷാപ്പ് ഉടമ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

1994 മുതല്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പാണിത്. ഷാപ്പിനു സമീപം 2005ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. 5 വര്‍ഷത്തിനു ശേഷമാണ് ഇവിടെ വീട് നിര്‍മിച്ചത്.

തുടര്‍ന്നു കുറച്ചു കാലത്തിനു ശേഷമാണു താമസിക്കാന്‍ തുടങ്ങിയതെന്നും കോടതി വിലയിരുത്തി. വീട്ടമ്മ നല്‍കിയ പരാതിയില്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ യോജ്യമായ സ്ഥലം കണ്ടെത്തിയില്ലെന്ന് ഷാപ്പുടമ മറുപടി നല്‍കി. മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്നു ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടന പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ചിട്ടുണ്ടോ എന്നാണു ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചത്. ഷാപ്പ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നില്ലെന്നതും കോടതി പരിഗണിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments