Monday, January 24, 2022
spot_img
HomeNewsKeralaവി ഐ പി ദിലീപിന്റെ അടുത്തയാള്‍: തെളിവുകൾ വ്യാജമല്ലെന്ന് ബാലചന്ദ്ര കുമാർ

വി ഐ പി ദിലീപിന്റെ അടുത്തയാള്‍: തെളിവുകൾ വ്യാജമല്ലെന്ന് ബാലചന്ദ്ര കുമാർ

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്നും ദിലീപ് സാക്ഷികൾക്ക് പണം നൽകി കൂറുമാറാൻ പ്രേരിപ്പിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് തന്റെ സാന്നിധ്യത്തിലാണ് വിഐപി ആ മന്ത്രിയെ വിളിച്ചതെന്നും ബലചന്ദ്രകുമാർ പറഞ്ഞു. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. പൊലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാള്‍ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ ഒരു പ്രയാസവുമില്ല. തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. പൊലീസിന്റെ ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് പറയുന്നവർ തെളിവ് പുറത്തുവിടട്ടെ. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനിയൻ സംസാരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദം ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാൻ പറ്റുമോ ?’ – ബാലചന്ദ്രകുമാർ ചോദിച്ചു.

വെളിപ്പെടുത്തലിന് ശേഷം തനിക്ക് നേരെ ഭീഷണി ഉണ്ടായി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദിലീപുമായുള്ളത് സംവിധായകൻ എന്ന നിലയിലുള്ള സാമ്പത്തിക ബന്ധം മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments