Monday, January 24, 2022
spot_img
HomeNewsKeralaകിറ്റെക്സ് എം.ഡി സാബു ജേക്കബ് അവഹേളിക്കുന്നതായി കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍; സ്പീക്കര്‍ക്ക് കത്ത് നല്‍കി

കിറ്റെക്സ് എം.ഡി സാബു ജേക്കബ് അവഹേളിക്കുന്നതായി കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍; സ്പീക്കര്‍ക്ക് കത്ത് നല്‍കി

കിറ്റെക്സ് കമ്ബനിയുടെ എം.ഡി സാബു ജേക്കബ് തന്നെ പരസ്യമായി അവഹേളിക്കുന്നതായി കുന്നത്തുനാട് എം.എല്‍.എ അഡ്വ.പി.വി ശ്രീനിജന്‍. എം.എല്‍.എ ആയതിനുശേഷം പലപ്പോഴായി വ്യക്തിപരമായും അല്ലാതയും പരസ്യമായി തന്നെ അവഹേളിക്കുന്ന പരാമര്‍ശങ്ങളാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് നടത്തി വരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിലയില്‍ പൊതുജനമദ്ധ്യത്തില്‍ വര്‍ഗ്ഗവിവേചനം ഉണ്ടാക്കുന്ന തരത്തില്‍ പോലും അവഹേളിക്കുക ഉണ്ടായി.

കഴിഞ്ഞ ദിവസം ഉണ്ടായ “കിറ്റെക്സ് കലാപവുമായി ” ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എം.എല്‍.എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമര്‍ശിക്കുകയും തെരുവില്‍കിടക്കുന്നവ​ന്‍റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ല എന്നതടക്കം നിരവധി മോശം പരാമര്‍ശങ്ങളാണ് സാബു ജേക്കബ് നടത്തിയത്.

എം.എല്‍.എ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തില്‍ പരസ്യമായി ആക്ഷേപിക്കുന്ന സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കര്‍ എം.പി രാജേഷിന് പരാതി കൊടുത്തതായും ശ്രീനിജന്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments