Friday, January 21, 2022
spot_img
HomeNewsKeralaഎട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീക്ക് 20 വര്‍ഷം തടവും പിഴയും

എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീക്ക് 20 വര്‍ഷം തടവും പിഴയും

തൃശൂര്‍: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക്? 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്?.

പോക്‌സോ നിയമം 06, 05 (എം) പ്രകാരം 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇന്ത്യന്‍ ശിക്ഷ നിയമം 377 പ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ്? ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക അടച്ചാല്‍ സി.ആര്‍.പി.സി 357 വകുപ്പ് പ്രകാരം ഇരക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു?.

2017ലാണ് കേസിനാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്?. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments