Thursday, March 28, 2024

HomeNewsKeralaവി​മാ​ന​ത്താ​വ​ള​ത്തി​ലെ പീ​ഡ​നം: ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പീ​ഡ​നം: ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

spot_img
spot_img

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വിമാനത്താവളത്തിലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ചീ​ഫ് എ​യ​ര്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഗി​രി മ​ധു​സൂ​ദ​ന റാ​വു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.സ​ഹ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ല്‍ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ശേ​ഷം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഹ​ര്‍​ജി​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്താ​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ​തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്ത് വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് മ​ധു​സൂ​ദ​ന​റാ​വു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്.

മ​ധു​സൂ​ദ​ന റാ​വു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ജ​നു​വ​രി 31 വ​രെ എ​ല്ലാ ദി​വ​സ​വും ഇ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്ത​ണം. പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ‌

ജ​നു​വ​രി നാ​ലി​നു ഗി​രി മ​ധു​സൂ​ദ​ന റാ​വു ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് റാ​വു​വി​നെ അ​ദാ​നി ഗ്രൂ​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments