Tuesday, April 16, 2024

HomeNewsKeralaഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

spot_img
spot_img

കൊച്ചി: ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും അതിന് തക്കതായ തെളിവ് ഹാജരാക്കണമെന്നും ഹൈക്കോടതി, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാദം ഹൈക്കോടതിയില്‍ തുടരുന്നു.

ഏതെങ്കിലും ശ്രമം കുറ്റം ആരോപിക്കപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതേ സമയം വെറുതെ പറയുന്നതല്ലെന്നും ശക്തമായ തെളിവുകളുണ്ടെന്നും സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷനും വാദിച്ചു. അധിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. തുറന്നകോടതിയില്‍ അത് പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഹരജി അവസാന കേസായി പരിഗണിക്കാന്‍ കോടതി മാറ്റിയിരിക്കുകയാണിപ്പോള്‍.

സാക്ഷികളെ സ്വാധീനിച്ചെന്ന വാദം ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ വലിയ ഉപജാപം നടക്കുന്നുണ്ടെന്ന്് വാദിച്ച പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയിലെത്താന്‍ പോലും ഭയമായിരുന്നുവെന്നും വാദിച്ചു.

ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. ഇത് അംഗീകരിച്ചാല്‍ നടനെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ എല്ലാ കണ്ണുകളും കോടതി വിധിയിലേക്കാണ്.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതെന്നും എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments