Saturday, April 20, 2024

HomeNewsKeralaനടിയെ ആക്രമിച്ച കേസ്​: വിചാരണ നീട്ടരുതെന്ന്​ ആവശ്യപ്പെട്ട്​ ദിലീപ്​ സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസ്​: വിചാരണ നീട്ടരുതെന്ന്​ ആവശ്യപ്പെട്ട്​ ദിലീപ്​ സുപ്രീംകോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടരുതെന്ന്​ ആവശ്യപ്പെട്ട്​ ദീലിപ്​ സുപ്രീംകോടതിയെ സമീപിച്ചു.

വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന്​ കൂടി വേണ്ടിയാണ്​ വിചാരണ നീട്ടണമെന്ന് സംസ്ഥാന​ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന്​ ദിലീപ്​ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്​മൂലത്തിലാണ്​ ദിലീപ്​ ഇക്കാര്യങ്ങള്‍ വ്യക്​തമാക്കിയത്​​​.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ്​ മാസം കൂടി സമയം വേണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ്​ ദിലീപിന്‍റെ നിര്‍ണായക നീക്കം.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം മാത്രമാണ്​ ഇനി പൂര്‍ത്തിയാകാനുള്ളത്​. അദ്ദേഹം വിചാരണ ഒഴിവാക്കാന്‍ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ്​ സര്‍ക്കാറിന്‍റെ അപേക്ഷയെന്നും ദിലീപ്​ ആരോപിക്കുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍റെ ആവശ്യം ഹൈകോടതി നിരസിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments