തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സര്‍വകലാശാലാ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടേക്കും. താന്‍ കൂടി ഉള്‍പ്പെടുന്ന ബില്ലില്‍ മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
സര്‍വകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല.
നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.