Friday, February 3, 2023

HomeNewsKeralaകോട്ടയം സ്വദേശിനി ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള

കോട്ടയം സ്വദേശിനി ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള

spot_img
spot_img

കൊച്ചി: കോട്ടയം സ്വദേശിനി ലിസ് ജയ്മോൻ ജേക്കബ് കേരളത്തിൻ്റെ സൗന്ദര്യ റാണി. കൊച്ചിയിൽ നടന്ന മിസ് കേരള 2022 മത്സരത്തിലാണ് ലിസ് കിരീടം ചൂടിയത്. സാംബവി കെ ആണ് ഫസ്റ്റ് റണ്ണറപ്, നിമ്മി കെ പോൾ സെക്കൻ്റ്  റണ്ണറപായി. സാംബവി ഗുരുവായൂർ സ്വദേശിനിയാണ്. കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. 24 യുവതികളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്.


സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നീ മൂന്നു റൗണ്ടുകളാണ് ഫൈനലിൽ ഉണ്ടായിരുന്നത്. ഒന്നിലധികം റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തത്.

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് ആണ് 2021 ൽ കേരളത്തിൻ്റെ സൗന്ദര്യ റാണിയായത്. 25 പേരെ പിന്തള്ളിയാണ് ഗോപിക മിസ് കേരള കിരീടം ചൂടിയത്.


കേരളത്തിൻ്റെ സൗന്ദര്യ റാണിയെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള. ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെൻ്റ് കമ്പനിയാണ്‌ മത്സരം സംഘടിപ്പിക്കുന്നത്. മിസ് കേരള മത്സരത്തിലെ വിജയിയാണ് മിസ് ഇന്ത്യ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments