Friday, March 29, 2024

HomeNewsKeralaപാറശ്ശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം ഉടന്‍

പാറശ്ശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം ഉടന്‍

spot_img
spot_img

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

പത്ത് മാസത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ഷോരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയതും മുന്‍ നിശ്ചയിച്ചത് പ്രകാരമായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്.

ജാതകദോഷം പറഞ്ഞ് ഷാരോണിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് കാപിക് എന്ന കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.

മുന്‍പ് ജ്യൂസില്‍ അമ്ബതിലധികം ഡോളോ ഗുളികകള്‍ ഒരുമിച്ച്‌ ചേര്‍ത്ത് കൊലപ്പെടുത്താനുള്ള ശ്രമവും ഗ്രീഷ്മ നടത്തിയിരുന്നു. അത് കുടിക്കാന്‍ ഷാരോണ്‍ വിസമ്മതിച്ചതിന് ശേഷം പിന്നീട് കുഴിത്തുറ പഴയ പാലത്തില്‍ വെച്ചും ജ്യൂസ് ചലഞ്ച് നടത്തി ഷരോണിനെ വധിക്കാനുള്ള ശ്രമം നടന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഷാരോണിന്റെ ഛര്‍ദ്ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആസൂത്രണത്തൊടെയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments