Friday, April 19, 2024

HomeNewsKeralaജമാൽ കൊച്ചങ്ങാടിക്ക് കലാ സാംസ്‌കാരികമേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം

ജമാൽ കൊച്ചങ്ങാടിക്ക് കലാ സാംസ്‌കാരികമേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം

spot_img
spot_img

കാസർകോട്: കാസർകോട്ടെ സാമൂഹിക സാംസ്‌കാരികഭൂമികയിൽ നിറസാന്നിദ്ധ്യമായിരുന്ന എൻ. എ. സുലൈമാന്റെ സ്മരണാർത്ഥം തളങ്കര മുഹമ്മദ്‌ റഫി കൾച്ചറൽ സെന്റർ വർഷംതോറും നൽകിവരുന്ന പുരസ്കാരത്തിന് റഫിനാമ ഉൾപ്പെടെ മുപ്പതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവായ ജമാൽ കൊച്ചങ്ങാടി അർഹനായി .

പ്രശസ്ത എഴുത്തുകാരനും മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ പീർ ഡയറക്ടറും മാധ്യമപ്രവർത്തനരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയുമാണ് ജമാൽ കൊച്ചങ്ങാടി.

അക്ഷരലോകത്ത് അമ്പതാണ്ടിലേറെയായി ശോഭിക്കുന്ന ജമാൽ കൊച്ചങ്ങാടി നാടകം, ചെറുകഥ, നോവൽ, തിരക്കഥ, വിവർത്തനം, ലേഖനം, ജീവചരിത്രം, ഗാനരചന തുടങ്ങി വിവിധങ്ങളായ സർഗാത്മക സാഹിത്യമേഖലകളിൽ മികച്ച രചനകൾ നിർവഹിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്ത് ദീർഘകാലം സേവനം നടത്തിയ ജമാൽ കൊച്ചങ്ങാടി സാമൂഹികമാധ്യമരംഗത്തും സജീവമാണ്.

കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റ്‌ പി. എസ്. ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുരസ്‌കാരജേതാവിനെ പ്രഖ്യാപിച്ചത്. റഹ്മാൻ തായലങ്ങാടി, വി. വി. പ്രഭാകരൻ, എ.എസ്. മുഹമ്മദ്‌കുഞ്ഞി, പി.എസ്. ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് ജമാൽ കൊച്ചങ്ങാടിയെ തിരഞ്ഞെടുത്തത്.

ജനുവരി 26 ന് കാസർകോട്ടെ പുലിക്കുന്ന് ജില്ല ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments