Thursday, April 25, 2024

HomeNewsKeralaഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോ‍‍‌ര്‍ട്ട്

ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോ‍‍‌ര്‍ട്ട്

spot_img
spot_img

കാസര്‍കോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് . സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.

കാസര്‍കോഡ് ദേളിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയത്. ജനുവരി 2നും 5 നും രണ്ട് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. എന്നാല്‍ ഭക്ഷ്യ വിഷബാധ തിരിച്ചറിഞ്ഞിട്ടും ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചില്ല.ആശുപത്രി അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഭക്ഷ്യ സുരക്ഷാ വകുപ്പ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഭക്ഷ്യ വിഷ ബാധയാണെന്ന പരാമര്‍ശമില്ല.ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുഴിമന്തി വാങ്ങിച്ച അല്‍ റൊമാന്‍സിയ ഹോട്ടല്‍ ഉടമയും രണ്ട് തൊഴിലാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments