Sunday, January 29, 2023

HomeNewsKeralaബലാത്സംഗ കേസിലടക്കം പ്രതി: സിഐ പി ആർ സുനുവിനെ പിരിച്ചുവിട്ടു

ബലാത്സംഗ കേസിലടക്കം പ്രതി: സിഐ പി ആർ സുനുവിനെ പിരിച്ചുവിട്ടു

spot_img
spot_img

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്‌റ്റ‌ൽ സർക്കിൾ ഇൻസ്പെക്‌ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്‌ട് സെക്ഷനിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് പ്രകാരം ഒരു ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

അച്ചടക്ക നടപടിയുടെ ഭാഗമായി ഡിജിപിയുടേതാണ് തീരുമാനം. ഇയാളെ സർവിസിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments