Thursday, February 2, 2023

HomeNewsKeralaമന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ശമ്പളം കൂട്ടാന്‍ ശുപാര്‍ശ

മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും ശമ്പളം കൂട്ടാന്‍ ശുപാര്‍ശ

spot_img
spot_img

മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ശമ്പളം വീണ്ടും കൂട്ടാന്‍ ശുപാര്‍ശ. ശമ്പളവര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് ശമ്പള വര്‍ധന ശുപാര്‍ശ ചെയ്തത്. അലവന്‍സുകളും ആനൂകൂല്യങ്ങളും 30% മുതല്‍ 35 % വരെ കൂട്ടാനാണ് കമ്മീഷന്‍ ശുപാര്‍ശ. യാത്ര ചെലവുകള്‍, ഫോണ്‍ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ധനവ് വേണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

ദൈനം ദിന ചിലുകള്‍ വര്‍ധിച്ചുവരികയാണെന്നും ഈ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും സാമാജികരുടെ ഭാഗത്ത് നിന്നും നിര്‍ദേശമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ന്നാണ് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ കമ്മീഷനാക്കി നിയോഗിച്ചത്.

വിശദ പഠനങ്ങള്‍ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്താതെ ടി എ അടക്കമുള്ള അലവന്‍സുകള്‍ വര്‍ധിപ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments