Thursday, March 28, 2024

HomeNewsKeralaസേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു

സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു

spot_img
spot_img

സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.

കൊച്ചി കലൂരിലെ ഫ്ലാറ്റില്‍ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്ബാണ് ഇയാള്‍ കടന്നു കളഞ്ഞത്. തൃശൂര്‍ ചാലക്കുടിയില്‍ വച്ച്‌ കാര്‍ തടഞ്ഞെങ്കിലും പ്രവീണ്‍ റാണ കാറില്‍ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. നാല് വാഹനങ്ങള്‍ പൊലീസ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുണ്ട്.

സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂര്‍ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പ്രവീണ്‍ റാണയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments