കണ്ണൂര്‍; സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 25 പേര്‍ ഇന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം 20 പേര്‍ ചികിത്സ തേടിയിരുന്നു.
ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. അതേ സമയം ആര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ണൂര്‍ ഡിഎംഒ പറഞ്ഞു