Thursday, April 25, 2024

HomeNewsKeralaസേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍

spot_img
spot_img

തിരുവനന്തപുരം: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയായിരുന്നു സതീഷ്. ഇയാളില്‍ നിന്നും റാണ കടത്തിയ നിക്ഷേപ രേഖകളും കണ്ടെടുത്തു. പാലാഴിയിലെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്.

സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെ വിയ്യൂര്‍ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

റാണ ഒളിവില്‍ പോയതിന് പിന്നാലെ സേഫ് ആന്റ് സ്ട്രോങ്ങിന്‍റെ ഓഫീസുകളില്‍ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്.

കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോര്‍ട്ടില്‍ വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ചെക്ക് നല്‍കാമെന്ന് റാണ വാഗ്ദാനം ചെയ്തിരുന്നു. പത്താം തീയതി അഡ്മിന്‍ മാനേജരായ സതീശ് മുഖേന ചെക്ക് നല്‍കാനാമെന്നാണ് നല്‍കിയ വാദ്ഗാനം. എന്നാല്‍ 29 ന് റാണ കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചതറിഞ്ഞ നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തുകയായിരുന്നു. പരാതി വന്നതിന് പിന്നാലെ സതീശും ഒളിവില്‍ പോയിരുന്നു. സതീശിന്റെയും ബന്ധുക്കളുടെയും പേരിലേക്ക് റാണ നിക്ഷേപത്തിലൊരംശം മാറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രവീണ്‍ റാണ ഒളിവില്‍ തുടരുകയാണ്. നേരത്തെ പ്രവീണ്‍ റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. പോലീസ് ഫ്ളാറ്റിലെത്തുന്നതിന് മുമ്പ് റാണ ബിഎംഡബ്ല്യൂ കാറില്‍ രക്ഷപ്പെട്ടെന്നാണ് സൂചന. ഫ്‌ളാറ്റില്‍ നിന്നും ഇയാള്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ചാലക്കുടിയില്‍ പോലീസ് വാഹനം തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ കടന്ന് കളഞ്ഞതായാണ് സംശയം.

പ്രവീണ്‍ റാണ ‘സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments