Sunday, January 29, 2023

HomeNewsKeralaസമുദായ സംഘടനകളെ യു ഡി എഫിനോട് അടുപ്പിക്കണം: തരൂരിനെ പിന്തുണച്ച് മുസ്‌ളീം ലീഗ്

സമുദായ സംഘടനകളെ യു ഡി എഫിനോട് അടുപ്പിക്കണം: തരൂരിനെ പിന്തുണച്ച് മുസ്‌ളീം ലീഗ്

spot_img
spot_img

വിവിധ സമുദായ സംഘടനകളെ യു ഡി എഫുമായി അടുപ്പിക്കാനുളള ശശി തരൂരിന്റെ ശ്രമത്തെ പിന്തുണച്ച് മുസ്‌ളീം ലീഗ്. ചെന്നൈയില്‍ ചേര്‍ന്ന മുസ്‌ളീം ലീഗ് ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഈ തിരുമാനമുണ്ടായത്. ഇ കെ സുന്നി, എ പി സുന്നി വിഭാഗം നേതാക്കളെ സന്ദര്‍ശിക്കാനുള്ള ശശി തരൂരിന്റെ നീക്കത്തെ ആ അര്‍ത്ഥത്തില്‍ എടുക്കാനാണ് മുസ്‌ളീം ആഗ്രഹിക്കുന്നതെന്നും യോഗം വ്യക്തമാക്കി.

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ഒത്തുകളിയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് മുസ്‌ളീം ലീഗ് തള്ളി . കേരളത്തിൽ ഗവർണർ – സി പി എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഗവർണർ – സി പി എം ഒത്തുകളി ആരോപണം ഉന്നയിക്കുമ്പോളാണ് ലീഗ് നിലപാട് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.

എല്ലാ ബി ജെ പി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവർണർമാരുടെ ഫെഡറൽ വിരുദ്ധതയാണ്. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടൽ ദേശീയ വിഷയമാണെന്നും മതേതര പാർട്ടികൾക്ക് എല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചുഹിന്ദു ,മുസ്‌ളീം, ക്രിസ്ത്യന്‍ പിന്തുണയാണ് കേരളത്തില്‍ യു ഡി എഫിന്റ അടിത്തറയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ശക്തമായിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡി എം കെ പ്രവര്‍ത്തകര്‍ പതിച്ചു. ഇന്നലെ തമിഴ്നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോകുന്നതടക്കമുള്ള അസാധാരണ സംഭവങ്ങള്‍ നടന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ശക്തമായത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments