Friday, April 19, 2024

HomeNewsKeralaബഫര്‍ സോണ്‍ : കേരളത്തിന് ആശ്വാസ നിരീക്ഷണവുമായി സുപ്രീം കോടതി

ബഫര്‍ സോണ്‍ : കേരളത്തിന് ആശ്വാസ നിരീക്ഷണവുമായി സുപ്രീം കോടതി

spot_img
spot_img

കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകള്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി. ബഫര്‍ സോണിലെ ഇളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അപേക്ഷകള്‍ തിങ്കളാഴ്ച്ച പരിഗണിക്കാം എന്ന് സുപ്രീം കോടതി അറിയിച്ചു. മേഖലയില്‍ കൂടുതല്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.

വിവിധ ജില്ലകളില്‍ നിന്നുള്ള ജനങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് ഇന്നു കോടതി പരിഗണിച്ചത്. മുഴുവന്‍ ഹര്‍ജികളിലും തിങ്കളാഴ്ച ഒരുമിച്ചു വാദം കേള്‍ക്കും. അതേസമയം ബഫര്‍ സോണില്‍ ഒരു ഇടപെടലും കോടതി ഇന്നു നടത്തിയില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments