Thursday, March 28, 2024

HomeNewsKeralaവഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

spot_img
spot_img

കോട്ടയം: വഴിയിൽ നിന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയിൽ കഴിഞ്ഞ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അടിമാലി അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോൻ (40 ) ആണ് മരിച്ചത്.

അടിമാലി സ്വദേശികളായ അനിൽകുമാർ, മനോജ്, കുഞ്ഞുമോൻ എന്നിവർക്കാണ് മദ്യം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്‌സരക്കുന്നിന് സമീപം വഴിയിൽ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവർക്ക് നൽകിയത്. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേർക്കും ശാരീരിക അവശതകൾ അനുഭവപ്പെട്ടു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments