Thursday, April 25, 2024

HomeNewsKeralaശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

spot_img
spot_img

ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി. പുലര്‍ച്ചെ മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിയിരുന്നു.

ബോര്‍ഡ് തീരുമാനം അനുസരിച്ച് പുതിയ ബാച്ച് അരവണയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നില്ല. വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments