Thursday, December 7, 2023

HomeNewsKeralaവഴിയില്‍ കിടന്ന് കിട്ടിയതല്ല; സുഹൃത്ത് മദ്യത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്ന് കണ്ടെത്തൽ

വഴിയില്‍ കിടന്ന് കിട്ടിയതല്ല; സുഹൃത്ത് മദ്യത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്ന് കണ്ടെത്തൽ

spot_img
spot_img

അടിമാലി: വഴിയില്‍ നിന്ന് കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ലന്നും സുഹൃത്ത് വാങ്ങി വിഷം ചേര്‍ത്തു നല്‍കിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ സുഹൃത്ത് അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുധീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കഴിഞ്ഞദിവസമാണ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

പൊലീസ് പറയുന്നത്:

മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പില്‍ ഓട്ടയിട്ട് വിഷകീടനാശിനി സിറിന്‍ജ് ഉപയോഗിച്ച് അതിനകത്ത് കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയില്‍ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.

എന്നാല്‍ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പദ്ധതി പാളിയത്. ഛര്‍ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മനോജിനെ വക വരുത്താനാണ് സുധീഷ് മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞുമോന്‍ ഇതില്‍ അറിയാതെ ഉള്‍പ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments