Friday, March 29, 2024

HomeNewsKeralaസംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി

spot_img
spot_img

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കി സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊവിഡ്‌ 19 ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ്‌ ഉടന്‍ പ്രാബല്യത്തില്‍ വരും. കൊവിഡ്‌ വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്‌. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments