Friday, February 3, 2023

HomeNewsKeralaയൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

spot_img
spot_img

തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ ശ്രമിച്ചു.

അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച്‌ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments