Thursday, April 18, 2024

HomeNewsKeralaകേരളത്തിലെ സര്‍വകലാശാലകളിൽ ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവ്

കേരളത്തിലെ സര്‍വകലാശാലകളിൽ ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവ്

spot_img
spot_img

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ട ഹാജരിന്റെ പരിധി, ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം. സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments