Thursday, April 25, 2024

HomeNewsKeralaഅപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

spot_img
spot_img

കൊച്ചി: കോളജ് യൂണിയന്‍ പരിപാടിക്കിടെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കായി എത്തിയ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എറണാകുളം ലോ കോളജിലെ  വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വിഷ്ണുവിനെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. 


വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയോട് കോളജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി വ്യക്തമാക്കി നടിയും രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്ന് ലോ കോളജ് വിദ്യാര്‍ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണെന്ന് അപര്‍ണ പറഞ്ഞു.

കോളജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും സംഗീതസംവിധായകന്‍ ബിജിപാലും ലോ കോളജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന ‘തങ്കം’ സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments