Tuesday, April 16, 2024

HomeNewsKeralaമിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

spot_img
spot_img

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതു നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിവിധ ജില്ലകളിലായി 24 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടി . ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ റവന്യു വകുപ്പ് അധികൃതര്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

കൊല്ലത്ത് സംഘടയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസര്‍കോട് നാല് നേതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടില്‍ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

സെപ്റ്റംബർ 27 ന് നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ വ്യാപകമായ തോതില്‍ നശിപ്പിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 27 ന് നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ വ്യാപകമായ തോതില്‍ നശിപ്പിക്കപ്പെട്ടിരുന്നു.

സര്‍ക്കാരും കെ എസ് ആര്‍ ടി സിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ച് കോടി 20 ലക്ഷം കോടതിയില്‍ കെട്ടിവയ്കാന്‍ സെപ്റ്റംബർ 29 ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് അത് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ജപ്തി ചെയ്യാനുള്ള ഉത്തരവുണ്ടായത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments