Friday, March 29, 2024

HomeNewsKeralaകേരളത്തില്‍ വീണ്ടും മഴയെത്തുന്നു

കേരളത്തില്‍ വീണ്ടും മഴയെത്തുന്നു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് വീണ്ടും മാറ്റം വരുന്നു. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ സജീവമായേക്കുമെന്നാണ് അറിയിപ്പ്.

ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുകയെന്നാണ് പ്രവചനം. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് സാധ്യത കൂട്ടുന്നു.

അതേസമയം സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments