Friday, February 3, 2023

HomeNewsKeralaആംആദ്മി പാര്‍ട്ടി കേരളഘടകം പിരിച്ചുവിട്ടു

ആംആദ്മി പാര്‍ട്ടി കേരളഘടകം പിരിച്ചുവിട്ടു

spot_img
spot_img

ആം ആദ്മി പാര്‍ട്ടി കേരളത്തിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടി കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യത്തിലാണ് പാര്‍ട്ടി. എന്നാല്‍ നിലവിലെ നേതൃത്വം അതിന് ഉതകുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments