Sunday, January 29, 2023

HomeNewsKeralaമന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല; വിമർശിച്ച് ഗണേഷ് കുമാർ

മന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല; വിമർശിച്ച് ഗണേഷ് കുമാർ

spot_img
spot_img

തിരുവനന്തപുരം: സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഇടത് നിയമസഭാ കക്ഷിയോഗത്തിൽ കടുത്ത വിമർശനം ഉയര്‍ത്തി ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നത് എന്നാണ് ഗണേഷ് കുമാറിന്റെ കുറ്റപ്പെടുത്തൽ. പല വകുപ്പിലും നടക്കുന്നത് പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാർക്ക് നാട്ടിൽ നില്‍ക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോരെന്നും ഗണേഷ് കുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങളെ സി പി എം എം എല്‍ എമാര്‍ എതിര്‍ത്തു. പറയാനുള്ളത് എല്‍ ഡി എഫ് വേദിയിലല്ലാതെ എവിടെ പറയുമെന്ന് ഇതിനോടു പ്രതികരിക്കവേ ഗണേഷ് കുമാര്‍ ചോദിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments