Friday, March 29, 2024

HomeNewsKeralaകരിപ്പൂരിൽ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

കരിപ്പൂരിൽ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

spot_img
spot_img

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളില്‍ 55ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം കടത്തിയ മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ് പിടിയിലായി. കള്ളക്കടത്തു സംഘം ആശിഖിന് തൊണ്ണൂറായിരം രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു.

സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈർ എന്നവരും പിടിയിലായി. മ

റ്റൊരു കേസില്‍ സ്വര്‍ണ്ണം കടത്തിയ വടകര വില്ലിയാപ്പള്ളി സ്വദേശി അഫ്നാസും കസ്റ്റംസ് പിടിയിലായി. എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽനിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം കണ്ടെത്തിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments