Thursday, March 28, 2024

HomeNewsKeralaകുടിശ്ശിക ചോദിച്ച്‌ വാങ്ങിയത്; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

കുടിശ്ശിക ചോദിച്ച്‌ വാങ്ങിയത്; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

spot_img
spot_img

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് ശമ്ബളക്കുടിശ്ശിക നല്‍കാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കര്‍.

8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2018 മെയ് മുതല്‍ ചിന്തയുടെ ശമ്ബളം 1 ലക്ഷം രൂപയായി സര്‍ക്കാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ശമ്ബള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം സര്‍ക്കാരിന് കത്തെഴുതുകയായിരുന്നു.

ശമ്ബളക്കുടിശ്ശിക ചോദിച്ച്‌ വാങ്ങിയതല്ലെന്ന ചിന്ത ജെറോമിന്റെ വാദമാണ് ഇതോടെ തകര്‍ന്നത്. കുടിശ്ശിക ആവശ്യപ്പെട്ട പ്രകാരമാണ് അനുവദിച്ച്‌ നല്‍കുന്നതെന്ന് കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

സാമ്ബത്തിക പ്രതിസന്ധി ക്കിടയില്‍ ചിന്ത ജെറോമിന് ശമ്ബള കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായിരുന്നു. താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments